Saturday 17 March 2012

മഴത്തുള്ളികള്‍ പറയാതെ പോയത്

തേരിലേറി വന്ന മഴത്തുള്ളികള്‍
അവര്കെന്തോ എന്നോട് പറയാനുണ്ട്‌..
അത് തുള്ളിയായി എന്റെ കണ്ണുകളില്‍
തുളുമ്പി വീഴുന്നു
മന്ദമാരുതന്‍ എന്റെ ഹൃദയത്തില്‍ തലോടുന്നു
...
ഞാന്‍ കൈ നീട്ടിയപ്പോള്‍ നീ തേങ്ങി കരഞ്ഞു..
... നീ എന്നെ വിട്ടു പോയി ..
എന്നകതാരില്‍ കുളിര് വീശി നീ പോയി
പരിമളം വീശി എന്റെ മുല്ലവല്ലികളില്‍
പുഷ്പം നുകര്‍ന്ന് നീ എന്നെ വിട്ടു പോയി
നാന്‍ വീണ്ടും തനിച്ചായി ....

നിന്റെ വരവും കാത്തു
ഞാന്‍ കണ്ണും നട്ടിരിക്കുന്നു
നിന്നെ മഴ എന്നല്ലാതെ
ഞാന്‍ എന്ത് വിളിക്കണം

4 comments:

  1. നന്നായിട്ടുണ്ട്.. കവിതകൾ എഴുതുമ്പോൾ അക്ഷരത്തെറ്റുകൾ വരാതെ സൂക്ഷിച്ചാൽ നല്ലതായിരിക്കും. ഇനിയും പ്രതീക്ഷിക്കുന്നു.

    ReplyDelete
  2. മഴത്തുള്ളികള്‍ക്ക് കണ്ണീരിന്‍റെ കഥകള്‍ പറയാനാ ഇഷ്ടം ...അതൊരു സംഗീതം പോലെ പെയ്തുകൊണ്ടേ ഇരിക്കും നമ്മില്‍ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും അലകള്‍ തീര്‍ത്തുകൊണ്ട്..!!!

    ReplyDelete
  3. "നാന്‍ വീണ്ടും തനിച്ചായി ...." ജെസി, ഈ വരികളുടെ അർത്ഥമെന്താണു?

    ReplyDelete
  4. ആ മഴത്തുള്ളികള്‍ എന്നോട് എന്തോ പറയാന്‍ വന്നതായിരുന്നു .. പക്ഷെ അത് എന്നില്‍ കുറച്ചു പൂകാലം സമ്മാനിച്ച്‌ തിരിച്ചു പോയി .. എനിക്ക് ആരും ഇല്ലാതായി കൂട്ടിനു .. സ്വപ്നങ്ങളുടെ ലോകത്ത് ഞാന്‍ വീണ്ടും തനിച്ചു

    ReplyDelete