Thursday 22 December 2011

ഒരമ്മയുടെ മരണകുരിപ്പ്


ഞാനിതാ മരിക്കുന്നു
മരണം മാടി
 വിളിക്കുന്നു
നടന്നടുക്കുന്നിത ഇരുട്ടിലേക്
നന്നേ, ഇരുണ്ട കയത്തിലേക്
ഉദിക്കാന്‍ പോലും മടിക്കുന്ന
മഹാ നിദ്രയിലേക്ക്

മക്കള്‍ക് വേണ്ടി
പാലാഴി പോലെയെന്‍
പല്കുടം പൊട്ടിയോഴുകി

ദാഹം;ദാഹം;ദാഹം
എന്‍ മക്കള്‍ക് വല്ലാത്ത ദാഹം
ദഹിക്കും മക്കള്കായ്‌
തൃഷ്ണ തീര്കുവാന്‍
എന്‍ മാറിലെ മുലപ്പാല്
പോര പോലും
എന്‍ മാറിടം പിളര്ന്നവര്‍
രക്തം കുടിച്ചു
പക്ഷെ ദാഹം തണുത്തില്ല

 ഇന്നിതാ മരിക്കുന്നു
മക്കള്‍ക് വേണ്ടി ഞാന്‍
ഇന്നലെയെ മറന്നു
നാളെക്കായ്‌ ജീവിക്കും
എന്‍ പുത്രര്‍ക്ക് വേണ്ടി

ആരെയു കാക്കുന്നു
അവരെന്ന് തോന്നി
പക്ഷെ അത്മത്യഗമോ
അവരുടെ മതം

മക്കള്‍ ചെയ്യുന്നതിന്‍
പാപ ഫലങ്ങള്‍
പൊരുതു കൂടാത്ത തെറ്റിന്റെ
പാപ ഭാരങ്ങള്‍
ചുമക്കുന്നതീ അമ്മയെന്നരിക നിങ്ങള്‍

പ്രാണ വായുവും കടക്കാതെ
ഈ വണ്ണം എന്‍
നസരന്ദ്രങ്ങള്‍ മാഞ്ഞു പോയി
നിങ്ങള്‍ തന്‍ പിപസക്കരുതി
വരുത്തുമ്പോള്‍
അറിയാതെ നിങ്ങള്‍ മറന്നു പോയി
ഈ അമ്മക്കുമുണ്ട് ദാഹം
പക്ഷെ ;അത്യാഗ്രഹത്തിന്റെ ദാഹമല്ല

താങ്ങുവനോക്കില്ല ഇനിയും
ഈ അമ്മക്ക്
താങ്ങുവാനില്ല 
നിങ്ങള്‍ തന്‍ ഭരസും മക്കളേ

വൃക്ഷങ്ങള്‍ നിങ്ങള്ക് ഭാരമാകുമ്പോള്‍
എന്‍ കൈകള്‍ എനിക്ക് നഷ്ടമാകുന്നു
പുഴയും നിങ്ങള്ക് തടസ്സമെങ്കില്‍
എന്‍ തൊണ്ടയും വറ്റി വരളുന്നു

എല്ലാ ശാപവും പേറി ഞാന്‍
എല്ലാ പാപവും പേറി ഞാന്‍
എന്തെന്നില്ലതോരഴതിലെക്
വെളിച്ചമെതതോര കുഴിയിലേക്

നാടാണ്‌ നീങ്ങുന്നു
എന്റെ മക്കളേ
മരണത്തിന മടിയിലേക്ക്‌
എന്‍ മക്കളേ
നിങ്ങള്‍കും അന്ത്യമിവിടെയല്ലോ
ഭാരവും