Monday, 19 March 2012

തൂവല്‍ സ്പര്‍ശം

ഞാന്‍ ഏക ആയിരുന്നു ..
സ്വപ്‌നങ്ങള്‍ മാത്രം കൂട്ടിനു..
രാത്രിയുടെ യാമങ്ങളില്‍
മനസിലെ ക്ഷതമോ അതോ
... ശരീരത്തിലെ ക്ഷതമോ
എന്നെ കുത്തി നോവിച്ചു..
എന്‍റെ അരികില്‍ ഒരു മന്ദമാരുതനായി
അവന്‍ വന്നു .. എനിക്ക് കൂട്ടിരുന്നു
സ്നേഹത്തിന്‍റെ വാത്സല്യത്തിന്റെ
തൂവല്‍ സ്പര്‍ശമായി ..
അറിയാതെ എപ്പോഴോ ഞാന്‍ മയങ്ങി പോയി.....
മയക്കത്തില്‍ നിന്നുനര്‍ന്നപ്പോഴും....

Saturday, 17 March 2012

മഴത്തുള്ളികള്‍ പറയാതെ പോയത്

തേരിലേറി വന്ന മഴത്തുള്ളികള്‍
അവര്കെന്തോ എന്നോട് പറയാനുണ്ട്‌..
അത് തുള്ളിയായി എന്റെ കണ്ണുകളില്‍
തുളുമ്പി വീഴുന്നു
മന്ദമാരുതന്‍ എന്റെ ഹൃദയത്തില്‍ തലോടുന്നു
...
ഞാന്‍ കൈ നീട്ടിയപ്പോള്‍ നീ തേങ്ങി കരഞ്ഞു..
... നീ എന്നെ വിട്ടു പോയി ..
എന്നകതാരില്‍ കുളിര് വീശി നീ പോയി
പരിമളം വീശി എന്റെ മുല്ലവല്ലികളില്‍
പുഷ്പം നുകര്‍ന്ന് നീ എന്നെ വിട്ടു പോയി
നാന്‍ വീണ്ടും തനിച്ചായി ....

നിന്റെ വരവും കാത്തു
ഞാന്‍ കണ്ണും നട്ടിരിക്കുന്നു
നിന്നെ മഴ എന്നല്ലാതെ
ഞാന്‍ എന്ത് വിളിക്കണം